Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മെയ് അഞ്ച് മുതല്‍ പാസ്‌പോര്‍ട്ട് സേവനം

ജിദ്ദ- സൗദി അധികൃതര്‍ കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും വി.എഫ്.എസിന്റെ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് മെയ് അഞ്ച് മതുല്‍ അടിയന്തര പ്രാധാന്യമുള്ള പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുകയും അനുബന്ധ സേവനങ്ങള്‍ നേരിട്ടു നല്‍കുയും ചെയ്യുമെനമെന്ന് കോണ്‍സുലേറ്റ്  അധികൃതര്‍ അറിയിച്ചു.

സാമൂഹിക അകലം പാലിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായിട്ടായിരിക്കും സേവനം നല്‍കുക. അതു പ്രകാരം അത്യാവശ്യ സേവനം ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അനുമതി തേടല്‍ നിര്‍ബന്ധമാണ്. മുന്‍കൂട്ടി അനുമതി തേടാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കില്ല. 920006139 കോള്‍ സെന്റര്‍ നമ്പര്‍ വഴിയോ [email protected] ഇമെയില്‍ വഴിയോ രാവിലെ 10 മുതല്‍ നാലു വരെ രജിസ്റ്റര്‍ ചെയ്യാം.
രജിസ്‌ട്രേഷന്‍ മെയ് നാലിന് ആരംഭിക്കും. അപേക്ഷകനല്ലാതെ ഒരാളെയും അകത്തേക്കു പ്രവേശിപ്പിക്കില്ല. മുന്‍കൂട്ടി അനുമതി ലഭിച്ചവര്‍ നിശ്ചത സമയത്ത് എത്തിയാല്‍ മാത്രമായിരിക്കും കോണ്‍സുലേറ്റ് അങ്കണത്തിലേക്ക് പ്രവേശനം ലഭിക്കുക.

ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രണ്ട് വരെ അപേക്ഷ സമര്‍പ്പിക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ രേഖകള്‍ സ്വീകരിക്കാനും കഴിയും. മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്കു പ്രവേശനം ഉണ്ടായിരിക്കില്ല. കാലാവധി പൂര്‍ത്തിയായതും ജൂണ്‍ 30 മുമ്പ് കാലാവധി പൂര്‍ത്തിയാകുന്ന പാസ്‌പോര്‍ട്ടുകളുമുള്ള അപേക്ഷകര്‍ക്കായിരിക്കും മുന്‍ഗണ. ഇതില്‍പ്പെടാത്ത ആവശ്യങ്ങളുള്ളവര്‍ ആവശ്യം എന്തെന്ന് വിവരിച്ച ബന്ധപ്പെട്ട രേഖകളുമായി [email protected] മെയില്‍ ബന്ധപ്പെടണം. ആവശ്യത്തിന്റെ അടിയന്തര സ്വഭാവം അനുസരിച്ചായിരിക്കും ഇത്തരം അപേക്ഷകള്‍ പരിഗണിക്കപ്പെടുകയെന്ന് അറിയിപ്പില്‍ പറയുന്നു.

 

Latest News