പ്രവാസികളുടെ മടക്കം: ഒന്നര ലക്ഷത്തിലേറെ പേര്‍ യു.ഇ.എയില്‍നിന്ന്

തിരുവനന്തപുരം-പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി  നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴം വൈകിട്ട് വരെ  353468  പേര്‍ രജിസ്റ്റര്‍ ചെയ്തു.  ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇയില്‍ നിന്ന് 1,53,660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47268 പേര്‍ രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും  ഗള്‍ഫു നാടുകളില്‍ നിന്നാണ്.
യു.കെയില്‍ നിന്ന് 2112 പേരും  അമേരിക്കയില്‍ നിന്ന്  1895 പേരും ഉക്രൈയിനില്‍ നിന്ന്1764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ബുധനാഴ്ച ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴാഴ്ചവരെ രജിസ്റ്റര്‍ ചെയ്തത് 94483 പേരാണ്. കര്‍ണാടകയില്‍ 30576, തമിഴ്‌നാട് 29181, മഹാരാഷ്ട്ര 13113 എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംസ്ഥാനം തിരിച്ചുള്ള കണക്ക്:
തെലങ്കാന-3864, ആന്ധ്രാപ്രദേശ്-2816, ഗുജറാത്ത്-2690, ഡല്‍ഹി-2527,  ഉത്തര്‍പ്രദേശ്- 1813, മധ്യപ്രദേശ്-1671, രാജസ്ഥാന്‍-860, ഹരിയാന-689, പശ്ചിമ ബംഗാള്‍-650, ഗോവ-632, ബീഹാര്‍-605, പഞ്ചാബ്-539, പുതുച്ചേരി-401, ചത്തീസ്ഗഡ്-248, ഝാര്‍ഖണ്ഡ്-235, ഒഡീഷ-212, ഉത്തരാഖണ്ഡ്-208, ആസ്സാം-181, ജമ്മു കാശ്മീര്‍-149, ലക്ഷദ്വീപ്-100, ഹിമാചല്‍ പ്രദേശ്-90, അരുണാചല്‍ പ്രദേശ്-87, ആന്‍ഡമാന്‍ നിക്കോബര്‍-84, ദാദ്ര നാഗര്‍ഹവേലി ആന്റ് ദാമന്‍ ദിയു-70, മേഘാലയ-50, ചണ്ഢീഗഡ്-45, നാഗാലാന്‍ഡ്-31, മിസ്സോറാം-21, സിക്കിം-17, ത്രിപുര-15, മണിപ്പൂര്‍-12, ലഡാക്ക്-1.

 

Latest News