ഭൂമിയില്‍ പതിച്ച ചന്ദ്രന്റെ ശിലാകഷണം  ലേലത്തില്‍  വിറ്റത് 25 ലക്ഷം ഡോളറിന്

ലണ്ടന്‍- ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച ശിലാകഷണം 25 ലക്ഷം ഡോളറിന് (ഏകദേശം 18 കോടി രൂപ) ലേലം ചെയ്തു. ലണ്ടനിലെ ലേലവില്‍പ്പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യ ലേലത്തിലാണ് പറക്കഷണം വിറ്റുപോയത്. സഹാറ മരുഭൂമിയില്‍ നിന്ന് ലഭിച്ച ശിലാകഷണത്തിന് 13.5 കി.ഗ്രാം ഭാരമുണ്ട്. ഛിന്നഗ്രഹവുമായോ വാല്‍നക്ഷത്രവുമായോ കൂട്ടിയിടിച്ചാണ് ചന്ദ്രന്റ കഷണം ഭൂമിയില്‍ പതിച്ചതെന്നാണ് കരുതുന്നത്. എന്‍ .ഡബ്ല്യു.എ എന്നാണ് ഇതിനു പേരു നല്‍കിയിരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് വീണ അഞ്ചാമത്തെ ശിലയാണിത്.ചന്ദ്രനില്‍ നിന്ന് 650 കി.ഗ്രാം പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിയിട്ടുണ്ട്. സഹാറയില്‍ നിന്ന് ലഭിച്ച ശില പല കൈകളില്‍ മാറിമറിഞ്ഞ് യു.എസിലെ അപ്പോളോ സ്‌പേസ് മിഷന്‍സ് ടു ദ മൂണിലെത്തിച്ചപ്പോഴാണ് ശിലാകഷണം ചന്ദ്രന്റ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. ഭൂമിക്കപ്പുറമുള്ള മറ്റൊരു ലോകത്തു നിന്നുള്ള ഒരു സാധനം കൈകള്‍ കൊണ്ടു തൊടുമ്പോള്‍ നമുക്കത് അവിസ്മരണീയമാണെന്ന് ക്രിസ്റ്റീസ് മേധാവി ജയിംസ് ഹിസ്ലോപ് പറഞ്ഞു. ശരിക്കും ചന്ദ്രന്റ ഒരു കഷണമാണിത്. ഒരു ഫുട്ബാളിന്റെയത്ര വലിപ്പം കാണും. നിങ്ങളുടെ തലയേക്കാള്‍ വലുത് -അദ്ദേഹം പറഞ്ഞു.

Latest News