മലപ്പുറം- വിദേശങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലുകള്‍ ആരോഗ്യ വകുപ്പ് ഏറ്റെടുത്തു.
സര്‍വകലാശാല പുരുഷ-വനിത ഹോസ്റ്റലുകളാണ് മലപ്പുറം കലക്ടര്‍ ജാഫര്‍ മലിക്കിന്റെ നിര്‍ദേശ പ്രകാരം ഏറ്റെടുത്തത്. വിദേശത്തു നിന്നെത്തുന്ന മലപ്പുറം ജില്ലയിലെ പ്രവാസികളില്‍ നല്ലൊരു വിഭാഗത്തിനും സര്‍വകലാശാല ഹോസ്റ്റലാകും നല്‍കുക. ഇവിടെ ആവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖിന്റെ അധ്യക്ഷതയില്‍ ഇന്നലെ അവലോകന യോഗം ചേര്‍ന്നു നടപടികള്‍ വിലയിരുത്തി. കൊറോണ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനുള്ള സമിതിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.






