കോവിഡ്; ഇന്ത്യയിലെ ദരിദ്രരെ രക്ഷിക്കാൻ 65000 കോടിയുടെ പാക്കേജ് വേണം-രഘുറാം രാജൻ

ന്യൂദൽഹി- കോവിഡ് മൂലം ദുരിതത്തിലായ സാധാരണക്കാരായ ഇന്ത്യൻ പൗരൻമാരെ രക്ഷിക്കാൻ 65,000 കോടി രൂപയുടെ സഹായം ആവശ്യമാണ് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് രഘുറാം രാജൻ ഇക്കാര്യം പറഞ്ഞത്. ലോക് ഡൗൺ ഇന്ത്യയിൽ അനന്തമായി നീട്ടാനാകില്ല. ഏറെ ജാഗ്രതയോടെയും കൃത്യവുമായിട്ടായിരിക്കണം ലോക്ഡൗൺ പിൻവലിക്കേണ്ടത്. പൊതുഗതാഗതം അടക്കമുള്ള സംവിധാനങ്ങൾ പുനസ്ഥാപിക്കുന്നതിന് മുമ്പ് വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിക്കണം. കോവിഡ് പരിശോധന കൂടുതൽ നടത്തണമെന്നും രഘുറാം രാജൻ ആവശ്യപ്പെട്ടു. 

Latest News