വാഷിംഗ്ടൺ- താൻ വീണ്ടും പ്രസിഡന്റാകുന്നത് തടയാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ചൈന കോവിഡ് വൈറസിന്റെ മറവിൽ നടത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാർത്ത ഏജൻസിയായ റോയിട്ടറിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തന്റെ വിജയം തടയാൻ വേണ്ടിയാണ് ചൈന ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. വൈറസ് വ്യാപനം തടയാൻ ആവശ്യമായതെല്ലാം താൻ ചെയ്തിട്ടുണ്ട്. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.