ന്യൂദല്‍ഹി- കോവിഡ് പ്രതിരോധത്തിനായി ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും വിട്ടുനല്‍കണമെന്ന കുവൈത്തിന്റെയും യു.എ.ഇയുടെയും ആവശ്യം ഇന്ത്യ അംഗീകരിച്ചു.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബ അല്‍ ഖാലിദ് അല്‍ഹമദ് അല്‍ സബയുടെ ആവശ്യപ്രകാരം നേരത്തെ ഒരു സംഘം കുവൈത്തില്‍പോയി മടങ്ങിയിരുന്നു. തിങ്കളാഴ്ചയാണ് ഇവര്‍ തിരിച്ചെത്തിയത്. തൊട്ടു പിന്നാലെ കുവൈത്ത് വീണ്ടും സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
പുറമേ, യു.എ.ഇ, മൗറീഷ്യസ്, കോമറോസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്.
വിരമിച്ച സൈനിക ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ആയിരിക്കും ഇന്ത്യ യു.എ.ഇ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് അയക്കുക. മൗറീഷ്യസിലേക്കും കോമോറോസിലേക്കും ദ്രുതകര്‍മ സേന ആയിരിക്കും പോകുക. നേരത്തെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റുമതി ചെയ്തിരുന്നു. ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, സൗദി, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ജോര്‍ദാനിലേക്കും മരുന്നുകള്‍ അയച്ചിട്ടുണ്ട്.






