റിയാദ്- കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ട ഖത്തീഫ് പ്രദേശം തുറന്നു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുവരെ ഖത്തീഫിലുള്ളവരെ പുറത്ത് പോകാനും മറ്റുള്ളവരെ വരാനും അനുവദിക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് തുടരുന്നതോടൊപ്പം കര്‍ഫ്യൂവില്‍ ഇളവുള്ള സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും അനുമതിയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.