ജിസാൻ - രണ്ടു വിദേശ ബോട്ടുകളിൽ നിന്ന് 18 ടണ്ണിലേറെ കേടായ മത്സ്യം പിടിച്ചെടുത്ത് അധികൃതർ നശിപ്പിച്ചു. സൗദി ജലാതിർത്തിയിൽ നിയമ വിരുദ്ധമായി പ്രവേശിച്ച ബോട്ടുകൾ അതിർത്തി സുരക്ഷാ സേന പിടികൂടുകയായിരുന്നു. രണ്ടു ബോട്ടുകളിലുമായി 66 ഈജിപ്ഷ്യൻ മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത്.
ജിസാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖയുമായി സഹകരിച്ച് അതിർത്തി സുരക്ഷാ സേന നിയമാനുസൃത നടപടികൾ സ്വീകരിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖക്കു കീഴിലെ മത്സ്യവിഭവ വകുപ്പുമായി സഹകരിച്ചാണ് കേടായ മത്സ്യശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചത്.