മക്ക- കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മക്കയിൽ മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവാല ഇപ്പു മുസ്ലിയാർ എന്ന മുഹമ്മദ് മുസ്ലിയാർ നിര്യാതനായി. മക്കയിലെ ഹിറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ : കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കൾ: യാസിർ അറഫാത്ത്, ശാക്കിർ,
ഖലീലുസമാൻ, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്ന മിസ്രിയ, സഹദിയ. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ രംഗത്തുണ്ട്.






