കൊല്ലം- കോവിഡ് 19 ബാധിച്ച് രണ്ട് കൊല്ലം സ്വദേശികള്‍ വിദേശത്ത് മരിച്ചു. ചടയമംഗലം ഇളംപഴന്നൂര്‍ പോലീസ് മുക്ക് സ്വദേശി രതീഷ് (36) ദുബായിലാണ് മരിച്ചത്. ടാക്‌സി ഡ്രൈവറായിരുന്നു. ഇന്ന്പുലര്‍ച്ചെയാണ് ഇദ്ദേഹത്തിന്റെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. ഒരാഴ്ചമുമ്പ് പനിയും ശ്വാസ തടസവുമായി രതീഷ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരം ദുബായില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിജിയാണ് ഭാര്യ. സാന്ദ്ര ഏക മകളാണ്.
കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി ചെറുതിട്ടതറയില്‍(സാജുവില്ല) പരേതനായ കുഞ്ഞപ്പിയുടേയും റാഹേലമ്മയുടേയും മകന്‍ കെ. ശാമുവേല്‍ (72) ന്യൂയോര്‍ക്കിലണ് മരിച്ചത്. പത്ത് വര്‍ഷമായി മക്കളോടൊപ്പം ന്യൂയോര്‍ക്കിലാണ് താമസം. ആറ് മാസത്തിന് മുന്‍പ് നാട്ടില്‍ വന്നിട്ട് പോയതായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്കായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: ഏലിയാമ്മശാമുവേല്‍. മക്കള്‍: സാജുശാമുവേല്‍ (യു.എസ്.എ), സുജിശാമുവേല്‍ (യു.എസ്.എ).