റിയാദ്- വിദേശ രാജ്യങ്ങളിലെ എംബസികളില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ പുതിയ തൊഴില്‍ വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തിരിക്കുന്നവര്‍ക്ക് സൗദി അറേബ്യയിലേക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ വിസ കാന്‍സല്‍ ആക്കാനും ഫീസ് തിരികെ നല്‍കാനും തൊഴിലുടമക്ക് അവസരം നല്‍കിയിട്ടുണ്ടെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
തൽസമയ വാർത്താ അപ്‌ഡേറ്റുകൾക്കായി ഇവിടെ ക്ലിക് ചെയ്ത് മലയാളം ന്യൂസ് വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
മാര്‍ച്ച് 18ന് ശേഷം സ്റ്റാമ്പ് ചെയ്ത വിസകളാണ് തൊഴിലുടമക്ക് കാന്‍സല്‍ ചെയ്ത് ഫീസ് തിരികെ ചോദിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്.
വിദേശകാര്യമന്ത്രാലയം, ധനമന്ത്രാലയം, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് നടപടി. കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ചതോടെ പുതിയ വിസ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്ത് നാട്ടില്‍ കുടുങ്ങിയവര്‍ നിരവധിയാണ്. എന്നാല്‍ മാര്‍ച്ച് 18 ന് മുമ്പ് സ്റ്റാമ്പ് ചെയ്ത വിസകളെ കുറിച്ച് അറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.






