കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ എത്തി, ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് മടങ്ങി

കണ്ണൂര്‍-  അടയ്ക്കാത്തോട് ശാന്തിഗിരി കോളിത്തട്ടില്‍ നാലംഗ മാവോവാദി സംഘം എത്തി ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് മടങ്ങി.
ആറു മാസത്തിനിടെ ഇത് മൂന്നാമത് തവണയാണ് മാവോവാദി സംഘം ഈ മേഖലയില്‍ എത്തുന്നത്. ഈ സംഘ
ത്തില്‍പെട്ടവരെ ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞ രാത്രിയാണ് നാലംഗ മാവോവാദി സംഘം എത്തി ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് മടങ്ങി. കോളിത്തട്ട് സ്വദേശി  രാജന്റെ വീട്ടിലാണ് സംഘം എത്തിയത്. രണ്ട് പുരുഷന്‍മാരും, രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് മടങ്ങിയത്. അരിയും, പച്ചക്കറികളും, ആട്ടയും ശേഖരിച്ചാണ് മടങ്ങിയത്. മുമ്പ് പല പ്രാവശ്യം മാവോയിസ്റ്റുകള്‍ എത്തിയിട്ടുള്ള ശാന്തിഗിരി രാമച്ചി കോളനിയുടെ ഒരു കിലോമീറ്റര്‍  അകലെയാണ് എത്തിയത്. കേളകം പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

 

Latest News