മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് വൈറ്റ്ഹൗസ് അണ്‍ഫോളോ ചെയ്തു

വാഷിംഗ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദഗ്യോഗിക വസതിയായ വൈറ്റ് ഹൗസ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അക്കൗണ്ടും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തിട്ടുണ്ട്. മൂന്നാഴ്ച മുമ്പാണ് ഇരുവരെയും വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. അമേരിക്കയ്ക്ക് പുറത്ത് വൈറ്റ്ഹൗസ് ഫോളോ ചെയ്യുന്ന അക്കൗണ്ടുകളില്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയും ന്യൂദല്‍ഹിയിലെ യുഎസ് എംബസിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവയെല്ലാം നിലവില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.  13 പേരെ മാത്രമാണ് നിലവില്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നത്.


ഇന്ത്യയില്‍നിന്ന് കോവിഡ് പ്രടിരോധത്തിനായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റു മതിയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വിവാദ പ്രസ്താവനകള്‍ക്ക് ശേഷമാണ് വൈറ്റ്ഹൗസ് മോഡിയെ ഫോളോ ചെയ്യുന്നത്. മരുന്നുകള്‍ കയറ്റി അയച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇന്ത്യ മരുന്ന് അകയറ്റി അയച്ചതിന് ശേഷം ട്രംപ് ഇന്ത്യയോട് നന്ദി പറഞ്ഞിരുന്നു. ഈ സമയത്താണ് വൈറ്റ്ഹൗസ് മോഡിയെ ഫോളോ ചെയ്ത് തുടങ്ങിയത്.   

Latest News