കൊല്ലം- കൊല്ലം മുഖത്തലയില്‍ നിന്ന് കാണാതായ യുവതി കൊല്ലപ്പെട്ടതായി പോലിസ്. കൊല്ലത്ത് ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്തിരുന്ന സുചിത്രയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പോലിസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയായിരുന്നു. മാര്‍ച്ച് 18നാണ് യുവതിയെ കാണാതാവുന്നത്. ഭര്‍തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് സ്വന്തം വീട്ടില്‍ നിന്ന് യുവതി ആലപ്പുഴയിലേക്ക് പോയത്. രണ്ട് ദിവസം ഫോണില്‍ യുവതി വീട്ടുകാരെ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
ഇതേതുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലിസിന് യുവതി കൊല്ലപ്പെട്ടതായി സൂചന ലഭിക്കുകയായിരുന്നു.തുടര്‍ന്ന് പോലിസ് കോഴിക്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സുചിത്രയെ പാലക്കാടുള്ള വാടക വീട്ടില്‍ വെച്ചാണ് പ്രതി കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം ഈ വാടകവീട്ടില്‍ കുഴിച്ചിട്ടതായാണ് വിവരമെന്നും പോലിസ് പറഞ്ഞു.മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു.






