റാബത്ത്-മൊറോക്കോയിലെ മൂന്നു ജയിലുകളിലെ മുന്നൂറോളം തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ 73 ജയിലുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക്് രോഗം കണ്ടെത്തിയത്. 1,700 ടെസ്റ്റുകളാണ് മൊറോക്കോയിലെ ജയിലുകളിൽ ഇതേവരെ നടത്തിയത്. തെക്കൻ പട്ടണമായ ഖുറാസാത്തിലെ ജയിലിലെ 62 ജീവനക്കാർക്കും കോവിഡ് ബാധയുണ്ട്. 80,000ത്തോളം തടവുകാരാണ് മൊറോക്കോയിലെ ജയിലിലുള്ളത്. 4,252 പേർക്കാണ് മൊറോക്കോയിൽ കോവിഡ് സ്ഥിരീകരിച്ചത്. 165 പേർക്ക് ജീവൻ നഷ്ടമായി. 778 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണമെന്ന് മൊറോക്കോ നിർബന്ധമാക്കിയിട്ടുണ്ട്.






