Sorry, you need to enable JavaScript to visit this website.

ഇന്ധന വില കൂട്ടി നാഗാലാന്റ് സർക്കാർ

ഗുവാഹത്തി- കോവിഡ് വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഡീസലിന് അഞ്ചും പെട്രോളിന് ആറും രൂപ സെസ് ഏർപ്പെടുത്താൻ നാഗാലാന്റ് സർക്കാർ തീരുമാനം. നികുതി നിയമത്തിലെ മൂന്ന് എ യിലെ മൂന്ന് സെക്ഷൻ അനുസരിച്ചാണ് തീരുമാനം. ഈയിടെ അസം പെട്രോളിനും ഡീസലിനും അഞ്ചു രൂപ വീതം വർധിപ്പിച്ചിരുന്നു. മേഘാലയ രണ്ടു ശതമാനം സെയിൽസ് ടാക്‌സ് സർചാർജും ചുമത്തി. മാർച്ച് 23 മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി സംസ്ഥാനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് വരുന്നതിന് മുമ്പ് തന്നെ പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ്ഘടന ദുർഘട പാതയിലൂടെയാണ് നിലവിൽ സഞ്ചരിക്കുന്നത്. 

Latest News