നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി

കൊച്ചി- മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കിയ നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. സൈക്കോളജിസ്റ്റും സുമ്പ ട്രെയിനറുമായ കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു.
തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ നടന്‍ തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ചെമ്പന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ സുനിതയില്‍ അദ്ദേഹത്തിന് ഒരു മകനുണ്ട്.

https://www.malayalamnewsdaily.com/sites/default/files/2020/04/29/chemban-vinod-second-wife.jpg
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍ എന്ന സിനിമയിലൂടെയാണ് രംഗപ്രവേശം. വില്ലനായും ഹാസ്യതാരമായും നായകനായും ഒക്കെ അഭിനയിച്ച ചെമ്പന് 2018 ല്‍ ഫെഫ്കയുടെ മികച്ച നടന്‍ അവാര്‍ഡ് ലഭിച്ചു. അന്‍വര്‍ റഷീദിന്റെ ട്രാന്‍സ് ആണ് ഏറ്റവും പുതിയ ചിത്രം.

 

Latest News