Sorry, you need to enable JavaScript to visit this website.

ഭാര്യാഗൃഹത്തില്‍ കുടുങ്ങിയ നവവരന്‍  മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി 

പട്‌ന-വിവാഹപ്പിറ്റേന്നു മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍. ഭാര്യാഗൃഹത്തില്‍ കുടുങ്ങി നവവരനും കുടുംബവും. ഒടുക്കം  മുഖ്യമന്ത്രിക്ക് കത്തെഴുതി  യുവാവ്. ബിഹാറിലാണ് സംഭവം.  ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ  മുഹമ്മദ് ആബിദും കുടുംബവുമാണ് പട്‌നയില്‍ കുടുങ്ങിയത്.  രാജ്യത്ത് ലോക്ക് ഡൗണ്‍  പ്രഖ്യാപിക്കുന്നതിന് തലേദിവസമായിരുന്നു മുഹമ്മദ് ആബിദിന്റെ വിവാഹം.  വിവാഹത്തിനായി ബീഹാര്‍ സ്വദേശിയായ വധുവിന്റെ  വീട്ടിലെത്തിയ  ആബിദും കുടുംബവും ലോക്ക് ഡൗണ്‍  പ്രഖ്യാപിച്ചതോടെ  വധു ഗൃഹത്തില്‍ കുടുങ്ങുകയായിരുന്നു 
ഭാര്യ ഗൃഹത്തില്‍ ഒരു മാസത്തിലധികം തുടര്‍ന്നതോടെ അതിഥികള്‍ക്കും ബുദ്ധിമുട്ട് ഒപ്പം മരുമകനേയും കുടുംബത്തേയും സത്കരിച്ച് ഭാര്യാപിതാവിന് കടവും കയറി തുടങ്ങി.
ഈയവസരത്തിലാണ് യുവാവ് ബീഹാര്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുത്തുന്നത്.  അതിഥികള്‍ക്കുള്ള മാന്യതയും മര്യാദയും മറക്കരുതല്ലോ..  ലോക്ക് ഡൗണ്‍ ഒരു മാസത്തിലധികമായി തുടരുന്നതോടെയാണ് വേറെ വഴിയില്ലാതെ മുഖ്യമന്ത്രിക്ക് ആബിദ് കത്തയച്ചത്.
'ഭാര്യവീട്ടില്‍ ഇനിയും കഴിയാനാകില്ല. അതിഥികള്‍ക്കും മാന്യതയും മര്യാദയുമുണ്ടല്ലോ. ഭര്‍തൃവീട്ടുകാരെ സത്കരിച്ച് ഭാര്യാപിതാവിന് കടംകയറി തുടങ്ങി. ഇതില്‍ കൂടുതല്‍ ഭാര്യയുടെ വീട്ടില്‍ നില്‍ക്കുന്നത് അഭിമാനക്ഷതമാണ്', കത്തില്‍ പറയുന്നു.
തന്റെ അവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം. വധൂഗൃഹത്തില്‍ കുടുങ്ങിപ്പോയ തന്നേയും കുടുംബത്തേയും തിരിച്ച് നാട്ടിലെത്തിക്കണം- ആബിദ് കത്തിലൂടെ ആഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടിലാണ് ഭാര്യപിതാവ്.   മരുമകനേയും കുടുംബത്തേയും വേണ്ട രീതിയില്‍ നോക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് ആബിദിന്റെ  ഭാര്യപിതാവ് പറയുന്നത്.
 

Latest News