റിയാദ് - ജൂണിൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കില്ലെന്ന് സൗദിയ അറിയിച്ചു. ജൂൺ ഒന്നു മുതൽ ആഭ്യന്തര സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും അനുവദിച്ചിട്ടില്ലെന്ന് സൗദിയ പറഞ്ഞു. ജൂൺ ഒന്നു മുതൽ ആഭ്യന്തര സർവീസുകൾ പുനരാരംഭിക്കുമെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സർവീസുകൾ പുനരാരംഭിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലെന്നും ടിക്കറ്റ് ബുക്കിംഗിന് അനുമതി നൽകിയിട്ടില്ലെന്നും സൗദിയ വ്യക്തമാക്കിയത്.