Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കർശന വ്യവസ്ഥകൾ

റിയാദ് - തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതിയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും കർശന വ്യവസ്ഥകൾ പാലിക്കൽ അനിവാര്യമാണെന്ന് റിയാദ് നഗരസഭ വ്യക്തമാക്കി. എല്ലാ സമയത്തും എല്ലാവർക്കുമിടയിൽ സുരക്ഷിത അകലം പാലിക്കൽ, ആളുകളുടെ കൂട്ടംചേരലുകൾ തടയൽ, സാധ്യമായത്ര ഓൺലൈൻ പെയ്‌മെന്റിൽ ഇടപാടുകൾ പരിമിതപ്പെടുത്തൽ, നമസ്‌കാര സ്ഥലങ്ങളും ഡ്രസ് ട്രയൽ റൂമുകളും അടച്ചിടൽ, വിശ്രമത്തിനുള്ള സീറ്റുകൾ നീക്കം ചെയ്യൽ, ഇലക്‌ട്രോണിക് ഡോറുകൾ അവലംബിക്കൽ, ഇലക്‌ട്രോണിക് ഡോറുകളില്ലാത്ത സ്ഥാപനങ്ങൾ ഡോറുകൾ തുറന്നിടൽ, വിറ്റ സാധനങ്ങൾ തിരിച്ചെടുക്കുകയോ മാറ്റിനൽകുകയോ ചെയ്യാതിരിക്കൽ, ഓരോ പത്തു ചതുരശ്ര മീറ്റർ വിസ്തീർണത്തിനും ഒരാൾ എന്നോണം ഉപയോക്താക്കളുടെ എണ്ണം നിർണയിക്കൽ, നിർണിത ശേഷിയിൽ എത്തിക്കഴിഞ്ഞാൽ പ്രവേശനവും പുറത്ത് കാത്തിരിക്കലും ക്രമീകരിക്കൽ, ഉപയോക്താക്കളുടെ തിരക്കേറിയ സ്ഥലങ്ങളിൽ കാത്തിരിക്കൽ ക്രമീകരിക്കുന്നതിന് തറയിൽ വ്യക്തമായി കാണാവുന്ന നിലക്ക് അടയാളങ്ങൾ രേഖപ്പെടുത്തൽ, സ്റ്റിക്കറുകൾ പതിക്കൽ, ഷോപ്പിംഗ് ട്രോളികളും കുട്ടകളും പതിവായി അണുവിമുക്തമാക്കൽ, തുറന്നുകിടക്കുന്ന ഉൽപന്നങ്ങൾ നീക്കം ചെയ്യുന്നതിനിടെ മൂടിയിടൽ, കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളെ കുറിച്ച് എല്ലാവർക്കും മനസ്സിലാകുന്ന നിലക്ക് മാർഗനിർദേശങ്ങൾ അടങ്ങിയ ബാനറുകൾ സ്ഥാപിക്കൽ എന്നീ വ്യവസ്ഥകളാണ് വ്യാപാര സ്ഥാപനങ്ങൾ പാലിക്കേണ്ടത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ വൈറസിന്റെ അപകടത്തെയും രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകളെയു കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കൽ, രോഗലക്ഷണങ്ങൾ നേരിയതാണെങ്കിലും പ്രത്യക്ഷപ്പെട്ടാലുടൻ സ്വയം ഐസൊലേഷൻ പാലിക്കാൻ തൊഴിലാളികളോട് ആവശ്യപ്പെടൽ, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഐസൊലേഷൻ പാലിക്കുന്നതിന് സാധിക്കുന്നതിന് ജീവനക്കാർക്ക് വഴക്കത്തോടെ രോഗാവധി അനുവദിക്കൽ, തൊഴിലാളികൾ തമ്മിലുള്ള ഇടപഴകലുകൾ കുറക്കുന്നതിന് ഷിഫ്റ്റുകൾ മാറ്റുന്നതിൽ വഴക്കം കാണിക്കൽ, ആരിലെങ്കിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലുടൻ അക്കാര്യം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കൽ എന്നിവയും വ്യാപാര സ്ഥാപനങ്ങൾ പാലിക്കണമെന്ന് റിയാദ് നഗരസഭ പറഞ്ഞു. 

Latest News