ദളിത് വിദ്യാര്‍ഥികള്‍ വിശപ്പടക്കാന്‍ ഭിക്ഷ യാചിച്ചു

ഭോപ്പാല്‍- മധ്യപ്രദേശില്‍ പട്ടിണിയിലായ ദളിത് വിദ്യാര്‍ഥികള്‍ ഭക്ഷണത്തിനായി ഭിക്ഷ യാചിച്ചു. സര്‍ക്കാര്‍ ഹോസ്റ്റലിലെ 16 ദളിത് വിദ്യാര്‍ഥികളാണ് ശിവപുരി യുവര്‍വയ ഗ്രാമത്തില്‍ ഭക്ഷണത്തിനായി ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തതായി ആദിവാസി വികസന വകുപ്പ് ജില്ലാ കണ്‍വീനര്‍ ശിവാലി ചതുര്‍വേദി അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.
മൂന്നാഴ്ചയായി ഹോസ്റ്റല്‍ സൂപ്രണ്ട് അവധിയിലായിരുന്നു. ഹോസ്റ്റലില്‍ ഇന്ധനവും ഭക്ഷണ സാധനങ്ങളുമില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാനാകില്ലെന്ന് പാചകക്കാരന്‍ അറിയിച്ചതോടെയാണ് വിശന്നുവലഞ്ഞ വിദ്യാര്‍ഥികള്‍ ഭിക്ഷ യാചിക്കാനിറങ്ങിയത്. പ്രദേശവാസികളുടെ സഹായത്തോടെ ഇവര്‍ക്ക് പിന്നീട് ഭക്ഷണം ലഭ്യമാക്കി.

Latest News