ശശികല ടീച്ചറുടെ വിദ്വേഷ പ്രസംഗം വീണ്ടും

പറവൂര്‍- വിദ്വേഷ പ്രസംഗവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ വീണ്ടും. കേരളത്തിലെ മതേതര എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും മൃത്യുഞ്ജയ ഹോമം നടത്തുന്നത് നല്ലതാണെന്നും  പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ചടങ്ങില്‍ ശശികല ടീച്ചര്‍ പറഞ്ഞു.
ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് വിസ്ഡം മുജാഹിദ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത പറവൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മതേതര സംഗമത്തിനു മറുപടിയായാണ് ഹിന്ദു ഐക്യവേദി പൊതുയോഗം നടത്തിയത്.
തന്റെ പ്രസംഗത്തിലെ അടര്‍ത്തിയെടുത്ത ഭാഗങ്ങളാണ് മാധ്യമങ്ങള്‍ വിവാദമാക്കയിരിക്കുന്നതെന്ന് ശശികല ടീച്ചര്‍ പ്രതികരിച്ചു. വിദ്വേഷ പ്രസംഗം നടത്തിയതിന് ശശികല ടീച്ചര്‍ക്കെതിരെ പോലീസ് നേരത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പുതിയ പ്രസംഗം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Latest News