കോവിഡ്: സൗദിയില്‍ ഇന്ന് എട്ട് മരണം; രോഗികളുടെ എണ്ണം 20,000 കവിഞ്ഞു

റിയാദ് - സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്  അഞ്ചു വിദേശികളടക്കം എട്ടു പേര്‍ മരിക്കുകയും 1266 പേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ മരിച്ചവരുടെ എണ്ണം 152 ആയും രോഗം ബാധിച്ചവരുടെ എണ്ണം 20077 ഉം ആയി ഉയര്‍ന്നു.  253 പേര്‍ക്ക്  രോഗം ഭേദമായതോടെ മൊത്തം 2784 പേര്‍ രോഗമുക്തരായി. 17144 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 118 പേരുടെ നില ഗുരുതരമാണ്.

മരിച്ചവരെല്ലാം ജിദ്ദയിലും മക്കയിലുമാണ്.
മക്ക 327, മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈല്‍ 58, ദമാം 35, തായിഫ് 32, തബൂക്ക് 29, സുല്‍ഫി 18, ഖുലൈസ് 9, ബുറൈദ 8, അല്‍കോബാര്‍ 7, ഹുഫൂഫ് 5, ഖത്തീഫ് 4, റാസ് തന്നൂറ 4, അദും 3, അല്‍ജഫര്‍ 2, അല്‍മജാരിദ 2, യാമ്പു 2, ബീശ 2, ദര്‍ഇയ 2, അബഹ 1, ഖമീസ് മുശൈത്ത് 1, ബഖീഖ് 1, ദഹ്‌റാന്‍ 1, ദലം 1, സബ്യ 1, ഹഫര്‍ അല്‍ബാത്തിന്‍ 1, ഹായില്‍ 1, സകാക 1, വാദി ദവാസിര്‍ 1, സാജിര്‍ 1 എന്നിങ്ങനെയാണ് പ്രാദേശിക കണക്ക്.

 

https://www.malayalamnewsdaily.com/sites/default/files/2020/04/28/covidonevdv.png

Latest News