നാലുപേര്‍ക്ക് കൂടി കൊറോണ; മൂന്ന് പേര്‍ കണ്ണൂര്‍ ജില്ലയില്‍

 തിരുവനന്തപുരം- കേരളത്തില്‍ നാല് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ ഒരാള്‍ക്കുമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. അതേസമയം കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ അടക്കം സംസ്ഥാനത്ത് ആകെ നാലുപേര്‍ക്ക് വൈറസ് ബാധാ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.നിലവില്‍ 123 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ഇതുവരെ 23980 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. 23277 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. ആരോഗ്യപ്രവര്‍ത്തകര്‍ ,അതിഥി തൊഴിലാളികള്‍ ,സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വിഭാഗങ്ങളില്‍പ്പെട്ടവര്‍ എന്നിവരില്‍ നിന്നായി 855 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 801 പേരുടെ ഫലം നെഗറ്റീവാണ്. നിലവില്‍ പരിശോധനക്ക് നല്‍കിയ സാമ്പിളുകളില്‍ 391 പേരുടെ ഫലം വരാനുണ്ട്.
 

Latest News