പ്രവാസികളുടെ മടക്കം: രജിസ്റ്റര്‍ ചെയ്തവര്‍ 2,76,700

തിരുവനന്തപുരം- വിദേശ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ സൈറ്റില്‍ 150 പരം രാജ്യങ്ങളില്‍നിന്നായി ഇന്നലെ വൈകിട്ട് വരെ 2,76,700 പേര്‍ രജിസ്റ്റര്‍ ചെയ്തു.   കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.com എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ , തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്കാണ് ആദ്യ മുന്‍ഗണന.

 

Latest News