ന്യൂദൽഹി- സുപ്രീം കോടതി ജീവനക്കാരൻ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ രണ്ടു രജിസ്ട്രാർമാർ ഉൾപ്പെടെയുള്ളവരോട് സ്വയം ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചു. ഇക്കഴിഞ്ഞ പതിനാറ് വരെ സുപ്രീം കോടതിയിൽ ജോലിയിലുണ്ടായിരുന്ന ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സുപ്രീം കോടതിയിൽ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്. മാർച്ച് 23 മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം സുപ്രീം കോടതി ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. അടിയന്തിര സ്വഭാവമുള്ള കേസുകൾ വീഡിയോ കോൺഫ്രൻസ് വഴി പരിഗണിക്കുന്നുണ്ട്.






