മക്ക- മക്കയില്‍ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ അഞ്ചരക്കണ്ടി വണ്ണാന്റെമട്ട നളേറ്റിൽ മുഹമ്മദാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കോവിഡ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. തുടർന്ന് താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നോമ്പു തുറക്കാനുള്ള ഭക്ഷണം ബന്ധപ്പെട്ടവർ നൽകിയിരുന്നു. നോമ്പു തുറന്ന ശേഷം റിയാദിലുള്ള മകൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കയിലെ ശരീഫ ഹോട്ടൽ ജീവനക്കാരനായിരുന്നു. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകുന്നുണ്ട്.






