തിരുവനന്തപുരം സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- എക്‌സിറ്റ് 12 ലെ സ്വകാര്യ അറബിക് സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം വിളപ്പില്‍ ശാല പത്മവിലാസം രാധാകൃഷ്ണന്‍ (55) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം സാന്ത്വനം പ്രവാസി കൂട്ടായ്മ അംഗമാണ്.
ദീപാറാണിയാണ് ഭാര്യ. ആതിഥ്യ കൃഷ്ണന്‍, അതിഥി കൃഷ്ണന്‍ മക്കളാണ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിദ്ദീഖ് തുവ്വൂര്‍, സഹൃത്തുക്കളായ അയ്യൂബ്, റാണ, നസീര്‍, ഹാരിസ് ബാബു എന്നിവര്‍ അനന്തരനടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

Latest News