ന്യൂയോര്‍ക്ക്- സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍, അതിന്റെ ഇന്ത്യക്കാരനായ സി.ഇ.ഒ സുന്ദര്‍ പിച്ചൈക്ക് കഴിഞ്ഞ വര്‍ഷം പണമായും ഓഹരികളായും നല്‍കിയ പ്രതിഫലം രണ്ടായിരത്തിലേറെ കോടി രൂപ. മാതൃസ്ഥാപനമായ ആല്‍ഫബെറ്റിനു കൂടി നേതൃത്വം നല്‍കുന്ന സുന്ദര്‍ പിച്ചൈക്ക് 281 ദശലക്ഷം ഡോളറാണ് (ഏകദേശം 2136.44 കോടി രൂപ) നല്‍കിയത്. ഗൂഗിളിന്റെ പല മുന്നേറ്റങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചത് സുന്ദര്‍ പിച്ചൈയാണ്.
ശമ്പളത്തിന്റേയും ആനുകൂല്യങ്ങളുടേയും ബഹുഭൂരിഗാവും ഓഹരികളായാണ്. 2019 ല്‍ റെഗുലേറ്റര്‍മാര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പിച്ചൈയുടെ വാര്‍ഷിക ശമ്പളം 650,000 ഡോളറായിരുന്നു. ഈ വര്‍ഷം വാര്‍ഷിക ശമ്പളം 20 ദശലക്ഷം ഡോളറായി ഉയര്‍ന്നുവെന്ന് കമ്പനി അറിയിച്ചു.
പിച്ചൈയുടെ പ്രതിഫലം ആല്‍ഫബെറ്റ് ജീവനക്കാരുടെ ശരാശരി ശമ്പളത്തിന്റെ 1,085 ഇരട്ടിയാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ലാറി പേജും സഹസ്ഥാപകനുമായ സെര്‍ജി ബ്രിനും കമ്പനിയില്‍ നിന്ന് പിന്മാറിയതോടെ കഴിഞ്ഞ വര്‍ഷം അവസാനമാണ് പിച്ചൈ ആല്‍ഫബെറ്റിന്റെ സിഇഒ ആയി ചുമതലയേറ്റത്.