Sorry, you need to enable JavaScript to visit this website.

വിവാഹാഘോഷത്തിനു മാറ്റിവെച്ച പണം നവവരന്‍ നിര്‍ധന രോഗികള്‍ക്ക് നല്‍കി

പുല്‍പള്ളി- വിവാഹാഘോഷത്തിനു നീക്കിവച്ച പണം നിര്‍ധന രോഗികള്‍ക്കു നല്‍കി നവവരന്‍ മാതൃകയായി. മുള്ളന്‍കൊല്ലി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കണ്ടംതുരുത്തിയില്‍ ജോസിന്റെയും ആന്‍സിയുടെയും മകന്‍ ഡിന്‍ജോയാണ് 20 രോഗികള്‍ക്കായി രണ്ടു ലക്ഷം രൂപ നല്‍കിയത്. ഇന്നലെ രാവിലെ 11നു പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലായിരുന്നു ഡിന്‍ജോയും മാനന്തവാടി കല്ലോടി വെട്ടിയാങ്കല്‍ തോമസ്-എല്‍സി ദമ്പതികളുടെ മകള്‍ അനുവുമായുള്ള വിവാഹം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹച്ചടങ്ങ്.  ബന്ധുക്കളടക്കം 20ല്‍ ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. സദ്യക്കായി കരുതിയ പണമാണ് നിര്‍ധന രോഗികള്‍ക്കു സഹായമായത്.

 

Latest News