പത്തനംതിട്ട- വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആദ്യഘട്ടത്തില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുതരം സെന്ററുകളാണു വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തുന്നവരെ താമസിപ്പിക്കുന്നതിനായി സജ്ജമാക്കുക. കോവിഡ് കെയര്‍ സെന്ററും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും. ആദ്യഘട്ടത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലായി 111 കോവിഡ് കെയര്‍ സെന്ററുകളാണു പ്രവര്‍ത്തിക്കുക. 111 സെന്ററുകളിലായി 2133 അറ്റാച്ച്ഡ് മുറികളില്‍ 4261 കിടക്കകളും 1298 നോണ്‍ അറ്റാച്ച്ഡ് മുറികളില്‍ 3183 കിടക്കകളും ഉള്‍പ്പെടെ ആകെ 7444 കിടക്കകള്‍ ആദ്യഘട്ടത്തില്‍ തയാറായിട്ടുണ്ട്. 2431 മുറികള്‍ പുരുഷന്മാര്‍ക്കും, 1000 മുറികള്‍ സ്ത്രീകള്‍ക്കുമാണ് മാറ്റിവച്ചിരിക്കുന്നത്.