അഹമ്മദാബാദ്- ഗുജറാത്തില്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് ബാധിതര്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ നല്‍കാനൊരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പ്. ആയുര്‍വദേ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ 75 ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അഹമ്മദാബാദില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. രോഗം ഭേദമാകുന്നതിന് എത്ര സമയമെടുക്കുമെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.






