കോവിഡ്: പത്രപ്രവര്‍ത്തകര്‍ മരിച്ചാല്‍ ഒഡീഷ സര്‍ക്കാര്‍ 15 ലക്ഷം രൂപ സഹായധനം നല്‍കും

ഭുവനേശ്വര്‍- കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ രോഗം ബാധിച്ച് മരിക്കുന്ന പത്രപ്രവര്‍ത്തകരുടെ കുടുംബത്തിന് 15 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.

ലോകമെമ്പാടും കോവിഡ് വലിയ ആരോഗ്യ പ്രശ്‌നമായിരിക്കെ, ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്രപ്രവര്‍ത്തകരോട് കാണിക്കുന്ന അനുതാപ നിലപാടിന് ഒഡീഷ സര്‍ക്കാരിന്റെ മാധ്യമ ഉപദേഷ്ടാവ് മനാസ് മംഗരാജ് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു.

 

Latest News