തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ ആറ് പേര്‍ക്കും ഇടുക്കിയില്‍ നാല് പേര്‍ക്കും പാലക്കാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. ഒരാള്‍ക്ക് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അതേസമയം കണ്ണൂര്‍,കോഴിക്കോട്,തിരുവനന്തപുരം,പാലക്കാട്,മലപ്പുറം ജില്ലകളില്‍ നിന്നായി പതിമൂന്ന് പേര്‍ക്ക് വൈറസ് ബാധയില്‍ നിന്ന് മുക്തരാകാന്‍ സാധിച്ചു. ഇവരുടെ പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ കേരളത്തില്‍ 481 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.123 പേര്‍ ചികിത്സയിലുണ്ട്. 20,301 പേര്‍ നിരീക്ഷണത്തിലുമുണ്ട്.അതേസമയം ഇടുക്കി,കോട്ടയം ജില്ലകളില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ റെഡ് സോണുകളുടെ എണ്ണം ആറായി ഉയര്‍ന്നു.






