ലോക്കിടാനും കടകള്‍ തുറക്കാനും കേന്ദ്രം ആവശ്യപ്പെടുന്നു; വിരുദ്ധ ഉത്തരവുകള്‍ക്കെതിരെ മമത

കൊല്‍ക്കത്ത- ഒരു ഭാഗത്ത് ലോക്ഡൗണ്‍ കര്‍ശനമാക്കാനും മറുഭാഗത്ത് കടകള്‍ തുറക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ലോക്ഡൗണ്‍ സംബന്ധിച്ച് വിരുദ്ധ പ്രസ്താവനകളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തയില്ലെന്ന് അവര്‍ പറഞ്ഞു.

തേയില തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും വേതനം കിട്ടാത്തതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം-മമത ആവശ്യപ്പെട്ടു.

 

Latest News