തിരുവനന്തപുരം- ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിലാണ് കേരളം ഇക്കാര്യം അറിയിച്ചത്. നേരത്തേ അമിത്ഷായുമായുള്ള ടെലഫോണ്‍ സംഭാഷണത്തില്‍ ഇതേ ആവശ്യം തന്നെയാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കേരളത്തിന്റെ നിലപാട് തേടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെട്ടത്.
ലോക്ക്ഡൗൺ, കോവിഡ് വിഷയങ്ങളില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് ഇന്ന് ചര്‍ച്ച നടത്തുന്നത്. വിവേചനം ചൂണ്ടിക്കാട്ടി കേരളം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ചീഫ് സെക്രട്ടറി ടോം ജോസാണ് ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധികരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ബിഹാർ, ഹിമാചൽ, ഒഡിഷ, ഉത്തരാഖണ്ഡ്, പുതുച്ചേരി, മിസോറാം, മേഘാലയ മുഖ്യമന്ത്രിമാരാണ് വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തത്.






