അഹമ്മദാബാദ്- ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബദ്‌റുദ്ദീൻ ശൈഖ്(68) കോവിഡ് ബാധിച്ചു മരിച്ചു. അഹമ്മദാബാദിലെ എസ്.വി.പി ആശുപത്രിയിലായിരുന്നു അന്ത്യം. എട്ടുദിവസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. ബദ്‌റുദ്ദീൻ ഷൈഖ് കോവിഡിനെതിരെ പോരാടിയ യഥാർത്ഥ പോരാളിയാണെന്നും അഹമ്മദാബാദിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചതെന്നും കോൺഗ്രസ് വക്താവ് ശക്തിസിങ് ഗോഹിൽ പറഞ്ഞു.
അഹമ്മദാബാദിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വൈറസ് ബാധിച്ചത്. ബദറുദ്ദീൻ ശൈഖിന്റെ മരണം ഗുജറാത്ത് കോൺഗ്രസ് കുടുംബത്തിന് വലിയ നഷ്ടമാണ്. ഇത് എല്ലാവർക്കും ഒരു പാഠമാണ്. ദയവായി കരുതലെടുക്കുക,നിങ്ങളുടെ പ്രാദേശിക അധികാരികളുമായി സഹകരിക്കുകയും ചെയ്യണമെന്നും ഗോഹിൽ പറഞ്ഞു. അഹമ്മദാബാദ് നഗരസഭാംഗമായിരുന്ന ശൈഖ് ഏറെ ജനസമ്മതനായ നേതാവായിരുന്നു.






