ട്രംപാണ് കഠിനാദ്ധ്വാനിയായ പ്രസിഡന്റെന്ന് ജനം പറയുന്നു-ട്രംപ്

വാഷിംഗ്ടൺ ഡിസി- മാധ്യമങ്ങളുടെ നിശിത വിമർശനം ഏറ്റുവാങ്ങുന്നതിനിടെ വീണ്ടും സ്വയം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് തന്നെ പുകഴ്ത്തി രംഗത്തെത്തിയത്. കഠിനാദ്ധ്വാനം ചെയ്യുന്ന പ്രസിഡന്റാണ് തന്നെ പറ്റി ജനങ്ങൾ പറയുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിൽ ഇത്രയും കഠിനദ്ധ്വാനം ചെയ്യുന്ന പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും ജനം പറയുന്നതായി ട്രംപ് അവകാശപ്പെട്ടു. അതിരാവിലെ മുതൽ അർധരാത്രി വരെ ഓഫീസിലിരുന്നു ജോലി ചെയ്യുന്നു. മാസങ്ങളോളം വൈറ്റ് ഹൗസിൽനിന്ന് പുറത്തുപോകാതെ താൻ ജോലി ചെയ്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. തന്നെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താനും ട്രംപ് മുതിർന്നു. വ്യാജ വാർത്ത പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. 


 

Latest News