തബ്‌ലീഗ് നേതാവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ന്യൂദല്‍ഹി- തബ്ലീഗ് ജമാഅത്ത് നേതാവും നിസാമുദ്ദീന്‍ മര്‍കസ് മേധാവിയുമായ മൗലാനാ സഅദ് കാന്തല്‍വിക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
മൗലനക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ദല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ല. മൗലാനയുടെ അഭിഭാഷക സംഘം റിപ്പോര്‍ട്ട് കൈമാറുമെന്നും ഇന്ന് അദ്ദേഹം ക്രൈം ബ്രാഞ്ച് മുമ്പാകെ ഹാജരാകുമെന്നുമാണ് സൂചന.

 കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ദല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസില്‍ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം നടത്തിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു. നിസാമുദ്ദീന്‍ സ്റ്റേഷനിലെ എസ്എച്ച്ഒയുടെ പരാതിയില്‍ സഅദ് കാന്തല്‍വി ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേയാണ് ദല്‍ഹി ക്രൈം ബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

 

Latest News