Sorry, you need to enable JavaScript to visit this website.

തിരോധാന വാര്‍ത്തകള്‍ക്കിടെ കിമ്മിന്റെ തീവണ്ടി വോണ്‍സാനില്‍ കണ്ടെത്തി

വാഷിങ്ടണ്‍- ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി ഈ ആഴ്ച രാജ്യത്തെ റിസോര്‍ട്ട് ടൗണായ വോണ്‍സാനില്‍ കണ്ടതായി റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ 38 നോര്‍ത്ത് അവലോകനം ചെയ്ത ഉപഗ്രഹചിത്രങ്ങളിലൂടെയാണ് തീവണ്ടിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഏപ്രില്‍ 21, 23 തീയതികളില്‍ വോണ്‍സാനിലെ 'ലീഡല്‍ഷിപ് സ്‌റ്റേഷനില്‍'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്‌റ്റേഷന്‍) കിമ്മിന്റെ പ്രത്യേക തീവണ്ടി നിര്‍ത്തിയിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കിം ജോങ് ഉന്നിന്റെ തീവണ്ടിയാണെന്ന ഊഹമുണ്ടെങ്കിലും അദ്ദേഹം വോന്‍സാനിലുണ്ടോയെന്ന് സഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഉത്തരകൊറിയന്‍ നേതാവ് എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെന്താണെന്നോ തീവണ്ടിയുടെ സാന്നിധ്യം കൊണ്ട് മനസ്സിലാക്കാന്‍ കഴിയില്ല. പക്ഷേ കിം, രാജ്യത്തിന്റെ കിഴക്കന്‍ തീര  പ്രദേശത്തുണ്ട്', എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. ഔദ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇതുവരെ ഉത്തരകൊറിയ തയ്യാറായിട്ടില്ല .


 

Latest News