ബുറൈദ- സൗദിയില്‍ കോവിഡ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ഉനൈസ സനാഇയ്യയില്‍ മിനി ലോറി ഡ്രൈവറായിരുന്ന ആലപ്പുഴ സ്വദേശി ഹബീസ് ഖാനാണ് (48) ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മൂന്ന് ദിവസം ഹയാത്ത് ഇന്‍റർനാഷണല്‍ ആശുപത്രിയിലെ ചികിത്സക്കുശേഷമാണ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന സുഹൃത്തുക്കളും മറ്റും നിരീക്ഷണത്തില്‍ തുടരുകയാണ്.
ആലുപ്പഴ ജില്ലയിലെ ആദികാട്ടു കുളങ്ങരയാണ് സ്വദേശം. പിതാവ്: മുഹമ്മദ് റാവുത്തർ. റംലയാണ് ഭാര്യ. മക്കള്‍ ബിന്‍ഹാജ്, ബിലാല്‍.






