Sorry, you need to enable JavaScript to visit this website.

മുനവ്വറലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുണയായി, കോവിഡ് ദുരിതബാധിതർക്ക് സമ്പാദ്യം മാറ്റിവെച്ച അബ്ദുറഹ്മാന് ഹജിന് വഴിയൊരുങ്ങുന്നു

മലപ്പുറം- ഹജിനായി കരുതിവെച്ച സമ്പാദ്യം മുഴുവൻ കോവിഡ് കാലത്തെ ദുരിതബാധിതർക്ക് നൽകി മാതൃകയായ  മംഗലാപുരം ബന്തവാൽ താലൂക്കിലെ ഗൂഡിനബലിയിലെ അബ്ദുറഹ്മാന്‍റെ ഹജ് മോഹം സഫലമാകുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി  ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട ഒരാളാണ് അബ്ദുറഹ്്മാന് ഹജ് ചെയ്യാനുള്ള മുഴുവൻ തുകയും നൽകാമെന്നേറ്റത്. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിർവിക്കാൻ പോകണമെന്നായിരുന്നു അബ്ദുൽ റഹ്മാന്റെ ആഗ്രഹം. എന്നാൽ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ കടം വീട്ടാൻ സാധിക്കില്ലെന്ന ചിന്തയിലായിരുന്നു  അബ്ദുൽ റഹ്മാൻ സമ്പാദ്യം മുഴുവൻ ദാനം ചെയ്തത്. സഹജീവികളുടെ വിശപ്പടക്കലാണ് പ്രഥമ കടമയെന്ന് മനസ്സിലാക്കി,മനസ്സ് നിറക്കുന്ന നന്മയുടെ വസന്തമായി  മാറിയിരിക്കുകയാണ് അദ്ദേഹം. പോസ്റ്റ് കണ്ട മലപ്പുറം സ്വദേശി, മനുഷ്യസ്‌നേഹിയായ ഇദ്ദേഹത്തിന്റെ ഹജ്ജിനുള്ള തുക താൻ വഹിക്കാമെന്നേറ്റ് തങ്ങളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തങ്ങൾ മംഗലാപുരത്തെ അദ്ദേഹത്തിന്റെ കുടുംബത്തെ വിവരമറിയിച്ചു. കൊറോണ കാലം മാറിയാൽ ഈ വർഷം തന്നെ അദ്ദേഹം ഹജ്ജ് നിർവ്വഹിക്കാനായി സൗദിയിലേക്ക് പറക്കും.

Latest News