ന്യൂദല്‍ഹി-കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇനിയും ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
വിദഗ്ധരുടെ അഭിപ്രായത്തില്‍ കൊറോണയെ തോല്‍പിക്കാനുള്ള പ്രധാന മാര്‍ഗം ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയാണ്. ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളുണ്ടായിട്ടും പ്രതിദിനം 40,000 ടെസ്റ്റ് എന്നത് ഒരു ലക്ഷത്തിലേക്കെത്താന്‍ ഇന്ത്യയില്‍ തടസ്സം നേരിടുകയാണ്. പ്രധാനമന്ത്രി ആദ്യം ഈ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.






