ന്യൂദൽഹി- പ്രമുഖ നടൻ ഇർഫാൻ ഖാന്റെ മാതാവ് സയീദ ബീഗം അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ജയ്പുരിലെ വീട്ടിലായിരുന്നു മരണം സംഭവിച്ചത്. കോവിഡ് കാരണം ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇർഫാൻ ഖാൻ മുംബൈയിൽ കുടുങ്ങിക്കിടക്കുകയാണ്. അദ്ദേഹത്തിന് അന്ത്യചടങ്ങുകളിൽ പങ്കെടുക്കാനായില്ല. ചുങ്കി നാക ശ്മശാനത്തിലാണ് സയീദ ബീഗത്തെ മറവുചെയ്തത്. കോവിഡ് നിയന്ത്രണമുള്ളതിനാൽ കുറച്ചുപേർ മാത്രമായിരുന്നു ചടങ്ങിനെത്തിയത്.






