Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ 1,990 പേർക്ക് കൂടി കോവിഡ്, മരണം എണ്ണൂറ് കടന്നു

ന്യൂദൽഹി- ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം 26,496 എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,990 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. ഒരു ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 49 പേർ മരിക്കുകയും ചെയ്തു. 809 പേർക്കാണ് ഇതോടകം ജീവൻ നഷ്ടമായത്.  കോവിഡ് ബാധ റിപോർട്ട് ചെയ്ത ശേഷം ഇത്രയും പേർക്ക് ഒറ്റദിവസത്തിനിടെ രോഗബാധയുണ്ടാകുന്നത് ഇതാദ്യമായാണ്. രാജ്യത്തെ 27 ജില്ലകളിൽനിന്നാണ് പുതുതായി റിപോർട്ട് ചെയ്ത കേസുകളിലെ 68 ശതമാനവും. മഹാരാഷ്ട്ര, ദൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളിൽനിന്നാണ് കൂടുതൽ കേസുകളും റിപോർട്ട് ചെയ്തത്. ഇതിൽ 13.8 ശതമാനവും മഹാരാഷ്ട്രയിൽനിന്നാണ്. മഹാരാഷ്ട്രയിലെ 47.6 ശതമാനം കേസുകളും മുംബൈയിൽനിന്നും. ഗുജറാത്തിലും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗുജറാത്തിലെ 62 ശതമാനം കേസുകളും അഹമ്മദാബാദിൽനിന്നാണ്.
 

Latest News