വാഷിംഗ്ടൺ- കോവിഡ് ബാധിച്ച് മരണം കൂടുമ്പോഴും രോഗികളുടെ എണ്ണം പെരുകുമ്പോഴും നിയന്ത്രണങ്ങൾ ഒഴിവാക്കി വ്യവസായങ്ങളടക്കം പുനരാരംഭിക്കാൻ തീരുമാനിച്ച് അമേരിക്കയിലെ മൂന്നു സംസ്ഥാനങ്ങൾ. ഒക്‌ലഹോമ, അലാസ്‌ക, ജോർജിയ എന്നീ സംസ്ഥാനങ്ങളുടെ ഗവർണർമാരാണ് നിയന്ത്രണങ്ങൾ നീക്കുന്നതായി പ്രഖ്യാപിച്ചത്. ജോർജിയയാണ് ആദ്യം നിയന്ത്രണ ഇളവുകൾ പ്രഖ്യാപിച്ചത്. ഇവിടത്തെ ഗവർണർ ബ്രയാൻ കെംപ് നേരത്തേതന്നെ നിയന്ത്രണങ്ങളോട് താൽപര്യം കാണിച്ചിരുന്നില്ല. ഇവിടെ ഇരുപതിനായിരത്തിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുകയും തൊള്ളായിരത്തോളം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കെംപിന്റെ തീരുമാനത്തിനെതിരേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയെങ്കിലും, ഗവർണർക്ക് അദ്ദേഹത്തിന് ശരിയെന്നു തോന്നുന്ന നടപടി സ്വീകരിക്കാമെന്ന് പിന്നീട് വ്യക്തമാക്കി.