28 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ  വ്യക്തിക്ക് വര്‍ക്കലയില്‍ കോവിഡ് 

ചിറയിന്‍കീഴ്-28 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ വര്‍ക്കല സ്വദേശിക്ക് കോവിഡ് 
 സ്ഥിരീകരിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ പുത്തന്‍ചന്ത സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ഒന്‍പതുപേരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.കൂടാതെ ഇവരുമായി ഇടപഴകിയ 39 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വര്‍ക്കലയില്‍ പോലീസ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കി.  വി ജോയി എംഎല്‍എയുടെ അധ്യക്ഷതയില്‍ നഗരസഭയില്‍ കോവിഡ് പ്രതിരോധ അവലോകന യോഗം ചേരുകയും ചെയ്തു.
 

Latest News