Sorry, you need to enable JavaScript to visit this website.

യുപിയില്‍ ജൂണ്‍ 30 വരെ പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ല

ലഖ്‌നൗ- കോവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ജൂണ്‍ 30 വരെ പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂണ്‍ 30 വരെ സംസ്ഥാനത്ത് പൊതുസമ്മേളനങ്ങള്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങള്‍ സാഹചര്യത്തിനനുസരിച്ച് കൈക്കൊള്ളും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പതിനൊന്ന് കമ്മിറ്റികളിലെ ചെയര്‍പേഴ്‌സണ്‍മാരുമായി മുഖ്യമന്ത്രി യോഗം ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 1621 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 247 പേര്‍ രോഗമുക്തി നേടുകയും 25 പേര്‍ മരിക്കുകയും ചെയ്തു.
 

Latest News