ലോക്ഡൗണില്‍ നാട്ടിലെത്താന്‍ 2.32 ലക്ഷത്തിന്റെ സവാള വാങ്ങി

പ്രയാഗ്‌രാജ്- ലോക്ഡൗണ്‍ കാരണം മുംബൈയില്‍ കുടുങ്ങിയ യു.പി സ്വദേശി നാട്ടിലെത്താന്‍ ട്രക്ക് വാടകക്കെടുത്ത് 2.32 ലക്ഷ രൂപയുടെ സവാള വാങ്ങി.
പ്രയാഗ് രാജ് പ്രാന്തത്തില്‍ താമസിക്കുന്ന പ്രേം മൂര്‍ത്തി പാണ്ഡേയാണ് സവാള ലോഡുമായി നാട്ടിലെത്തിയത്. അവശ്യവസ്തുക്കള്‍ക്ക് ലോക്ഡൗണില്‍ ഇളവുണ്ടെന്ന വാര്‍ത്തയാണ് തനിക്ക് പ്രചോദനമായതെന്ന് മുംബൈ എയര്‍പോര്‍ട്ടില്‍ ജീവനക്കാരനായ പാണ്ഡേ പറയുന്നു.
ഏപ്രില്‍ 20ന് പുറപ്പെട്ട് 23-ന് നാട്ടിലെത്തിയ അദ്ദേഹത്തിന് പക്ഷേ, സവാള ഇതുവരെ വില്‍ക്കാനായിട്ടില്ല. പോലീസും ആരോഗ്യപ്രവര്‍ത്തകരും പരിശോധിച്ച പാണ്ഡേയോട് കരുതല്‍ നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരിക്കയാണ്.

 

Latest News